തിരുവനന്തപുരം: ശശിതരൂരിനെ വിമർശിച്ച് കെ മുരളീധരൻ. കേന്ദ്രനേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമായിരുന്നു. താൻ വിശ്വപൗരനല്ലാത്തതിനാൽ തരൂരിനെതിരെ നടപടി എടുക്കണമെന്ന് പറയുന്നില്ലെന്നും മുരളി പരിഹസിച്ചു.
വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു.
പി ജെ കുര്യനും കത്തിൽ ഒപ്പിട്ടെങ്കിലും ലക്ഷ്യം തരുർ മാത്രമാണ്. പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണിതെന്നാണാണ് കെ മുരളീധരന്റെ വിമർശനം.