ഡൽഹി : രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ മുഹറം ഘോഷയാത്രയ്ക്ക് അനുമതി നൽകാനാകില്ലെന്ന് സുപ്രിംകോടതി. ലഖ്‌നൗവിൽ ഘോഷയാത്ര അനുവദിക്കണമെന്ന് കാണിച്ച് ഹർജിക്കാരൻ നൽകിയ അപ്പീലിലാണ് സുപ്രിംകോടതി വിധി.
ഘോഷയാത്രയ്ക്ക് അനുമതി നൽകിയാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത സുപ്രിംകോടതി നിരീക്ഷിച്ചു. പിന്നീട് രോഗം പടർത്തിയെന്ന് പറഞ്ഞ് ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിടുമെന്നും അത് ആഗ്രഹിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു.