ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ ആദായ നികുതി വകുപ്പ് അന്വേഷണം തുടങ്ങി. യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുകയാണ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട കോഴ ഇടപാടിലാണ് ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. യൂണിടക്ക് ഉടമ സന്തോഷ് ഈപ്പനെ ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യുന്നത്.
ഉച്ചക്ക് 12 മണിയോടെ ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ഓഫിസില്‍ സന്തോഷ് ഈപ്പന്‍ ഹാജരായി. ലൈഫ് മിഷന്‍ ഇടപാടില്‍ നാലര കോടി രൂപ കമ്മീഷന്‍ നല്‍കിയതിനെ കുറിച്ചാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയാന്‍ ശ്രമിക്കുന്നത്. സന്തോഷ് ഈപ്പന്റെ വരുമാന മാര്‍ഗങ്ങളും, ലാഭ വിഹിതവുമെല്ലാം ആദായ നികുതി വകുപ്പ് പരിശോധിക്കും.തുടര്‍ന്ന് പണം കൈപ്പറ്റിയവരെ കുറിച്ചും അന്വേഷണം നടക്കും.
ലൈഫ് മിഷന്‍ ഇടപാടില്‍ വലിയ രീതിയിലുള്ള തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് മുമ്ബ് കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അതേ സമയം ഡോളര്‍ കടത്ത് കേസില്‍ സ്വപ്നയേയും സരിത്തിനെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊച്ചിയിലെ സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി ഇരുവരേയും അറസ്റ്റ് ചെയാന്‍ കസ്റ്റംസിന് അനുമതി നല്‍കിയിരുന്നു. ജയിലിലെത്തിയായിരിക്കും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.