ശിവശങ്കർ പ്രതിയല്ലന്ന് എൻ ഐ എ : ജാമ്യഹർജി തീർപ്പാക്കി

0
78

കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാഹര്‍ജി തീര്‍പ്പാക്കി. നിലവില്‍ ശിവശങ്കര്‍ പ്രതിയല്ല. ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അതിനാല്‍ ജാമ്യപേക്ഷ പരിഗണിക്കേണ്ടതില്ലെന്നും പ്രോസിക്യൂട്ടര്‍ എന്‍ഐഎ കോടതിയില്‍ പറഞ്ഞു. എന്‍ഐഎ വാദം രേഖപ്പെടുത്തി ഹര്‍ജി കോടതി തീര്‍പ്പാക്കുകയായിരുന്നു.

 

അതേസമയം, കസ്റ്റംസ്, എന്‍ഫോഴ്‌സ്മെന്‍്റ് കേസുകളില്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ നാളെ വിധി പറയാന്‍ മാറ്റി വെച്ചിരിക്കുകയാണ്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് എന്‍ഫോഴ്സ്മെന്‍്റ് ഇന്നലെ എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു.അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടി വന്നേക്കാമെന്നും സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. സ്വപ്നയുടെ സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ ശിവശങ്കറിന് അറിയാതിരിക്കാന്‍ സാധ്യതയില്ലെന്നും ഇഡിയുടെ സത്യവാങ്മൂലത്തിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here