കരിപ്പൂർ , പെട്ടി മുടി ദുരന്തങ്ങൾ : നഷ്ടപരിഹാരത്തിന് ഉത്തരവായി

0
86

തിരുവനന്തപുരം: പെട്ടിമുടി ദുരന്തത്തില്‍പ്പെട്ട മരിച്ചവരുടെ ആശ്രിതര്‍ക്ക് കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും സര്‍ക്കാര്‍ ധനസഹായം അനുവദിച്ച്‌ കൊണ്ടുള്ള ഉത്തരവിറങ്ങി. പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. പെട്ടിമുടിയില്‍ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷമായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍, ഉത്തരവ് വന്നപ്പോള്‍ ഒരു ലക്ഷം മാത്രമാണ് അനുവദിച്ചിരിക്കുന്നത്.

അതേസമയം, പെട്ടിമുടിയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് നല്‍കുമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി.പ്രകൃതി ദുരന്തമുണ്ടായാല്‍ നാല് ലക്ഷം വരെ പ്രത്യേക ഉത്തരവില്ലാതെ നല്‍കാം. പെട്ടിമുടിയില്‍ അഞ്ച് ലക്ഷമാണ് സര്‍ക്കാര്‍ പ്രഖ്യാപനം. അധികമായ ഒരു ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കുകയായിരുന്നുവെന്നും റവന്യു വകുപ്പ് വിശദീകരിച്ചു. പെട്ടിമുടിയിലെ ദുരിത ബാധിതര്‍ക്ക് ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നാണ് നാല് ലക്ഷം രൂപ അനുവദിക്കുക.

പ്രകൃതി ദുരന്തങ്ങള്‍ക്ക് മാത്രമേ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് പണം അനുവദിക്കാന്‍ കഴിയൂ. കരിപ്പൂരിലേത് പ്രകൃതി ദുരന്തമല്ലാത്തതിനാലാണ് മുഴുവന്‍ തുകയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്നും റവന്യുവകുപ്പ് വ്യക്തമാക്കി. 66 പേരാണ് പെട്ടിമടി ദുരന്തത്തില്‍ മരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here