22/10/2020: പ്രധാന വാർത്തകൾ

0
86

📰✍🏻 ലോകത്ത് ഇതുവരെ ആകെ കൊറോണ ബാധിതർ :41,484,574
മരണസംഖ്യ : 1,136,334
📰✍🏻 ഇന്ത്യയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 54000 ത്തിലധികം പേർക്ക് , 717 മരണങ്ങൾ
📰✍🏻 കേരളത്തിൽ 8369 പേർക്ക് കൂടി കോവിഡ്,
26 മരണങ്ങൾ,7262 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 883 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല, രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
📰✍🏻 രോഗികൾ ജില്ല തിരിച്ച് :
എറണാകുളം 1190, കോഴിക്കോട് 1158, തൃശൂര്‍ 946, ആലപ്പുഴ 820, കൊല്ലം 742, മലപ്പുറം 668, തിരുവനന്തപുരം 657, കണ്ണൂര്‍ 566, കോട്ടയം 526, പാലക്കാട് 417, പത്തനംതിട്ട 247, കാസര്‍ഗോഡ് 200, വയനാട് 132, ഇടുക്കി 100
📰✍🏻സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശുപാര്‍ശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. കട്ടു ചെയ്ത പി.എഫിൽ ലയിപ്പിക്കും
📰✍🏻സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തി. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതിനാലാണിത്. മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. നിലവിലുള്ള പൊലീസ് ആക്ടില്‍ 118-എ വകുപ്പ് കൂട്ടിച്ചേര്‍ക്കും.
📰✍🏻സര്‍ക്കാര്‍ ജോലിയില്‍ 10% സാമ്ബത്തിക സംവരണം നല്‍കുന്ന ചട്ടഭേദഗതിക്കു മന്ത്രിസഭ തീരുമാനം.
📰✍🏻ഉത്സവ സീസണ്‍ പ്രമാണിച്ച്‌ തെരഞ്ഞെടുത്ത ഭവന വായ്പകള്‍ക്ക് ഇളവ് പ്രഖ്യാപിച്ച്‌ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. പലിശനിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവാണ് പ്രഖ്യാപിച്ചത്.
📰✍🏻ബിജെപി സ്ഥാനാര്‍ഥിയും മധ്യപ്രദേശ് മന്ത്രിയുമായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്നു വിളിച്ചതിന് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിനു തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ് അയച്ചു.
📰✍🏻സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പോലിസ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പുതിയ സ്റ്റേഷനുകളുടെ ചുമതല നിര്‍വഹിക്കുന്നതിന് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസിന്‍റെ 15 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും
📰✍🏻അ​ഴീ​ക്കോ​ട് സ്കൂ​ളി​ല്‍ പ്ല​സ്ടു കോ​ഴ്സ് അ​നു​വ​ദി​ക്കാ​ന്‍ കെ.​എം. ഷാ​ജി എം​എ​ല്‍​എ 25 ല​ക്ഷം രൂ​പ കോ​ഴ വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് മു​സ്ലിം​ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദി​ന്‍റെ മൊ​ഴി​യെ​ടു​ത്തു.
📰✍🏻സവാളയുടെ വില വര്‍ധന തടയാന്‍ ഇറക്കുമതി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കേന്ദ്ര സര്‍ക്കാര്‍. ഡിസംബര്‍ 15 വരെയാണ് ഇളവ് പ്രാബല്യത്തില്‍ ഉണ്ടാകുക.
📰✍🏻നിര്‍ണ്ണായക എല്‍ഡിഎഫ് യോഗം ഇന്ന് ചേരും. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തില്‍ എല്‍ഡിഎഫ് തീരുമാനം ഇന്ന്. കേരള കോണ്‍ഗ്രസിനെ മുന്നണിയില്‍ എടുക്കുമെന്ന സൂചന സിപിഎം നേതൃത്വം ഘടകകക്ഷികള്‍ക്ക് നല്‍കി.
📰✍🏻ഇ.​എ​സ്.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍ക്കു​ള​ള പ്ര​വേ​ശ​ന സം​വ​ര​ണ േക്വാ​ട്ട ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള​ള ഇ.​എ​സ്.​ഐ കോ​ര്‍പ​റേ​ഷ​െന്‍റ ര​ണ്ട് ഉ​ത്ത​ര​വു​ക​ളും പി​ന്‍​വ​ലി​ച്ചു
📰✍🏻യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റി​െന്‍റ ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി സ്വ​ര്‍​ണം ക​ട​ത്തി​യ​ത്​ എ​ന്തി​നായിരുന്നുവെ​ന്ന്​​ ഇ​നി​യും ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ എ​ന്‍.​ഐ.​എ.
📰✍🏻 സ്വ​ര്‍​ണ​ക്ക​ട​ത്ത്​ കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി ശി​വ​ശ​ങ്ക​റി​നെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന സൂ​ച​ന ന​ല്‍​കി എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ്​ ഡ​യ​റ​ക്‌​ട​റേ​റ്റി​െന്‍റ (ഇ.​ഡി) റി​പ്പോ​ര്‍​ട്ട്.
📰✍🏻സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എന്‍ഐഎ കേസില്‍ എം ശിവശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.
📰✍🏻പി.​എ​ഫ്​ പെ​ന്‍​ഷ​ന്‍ അ​ട​ക്കം തൊ​ഴി​ലാ​ളി​ക​ളെ ബാ​ധി​ക്കു​ന്ന സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണം ര​ണ്ടാ​ഴ്​​ച​ക്ക​കം എ​ഴു​തി ന​ല്‍​ക​ണ​മെ​ന്ന്​ തൊ​ഴി​ല്‍ മ​ന്ത്രാ​ല​യ​ത്തി​നും ഇ.​പി.​എ​ഫ്​ ഓ​ര്‍​ഗ​നൈ​സേ​ഷ​നും പാ​ര്‍​ല​മെന്‍റ്​ സ​മി​തി​യു​ടെ നി​ര്‍​ദേ​ശം
📰✍🏻മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത രാഷ്ട്രിയ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സേ പാര്‍ട്ടി വിട്ടു. ഖഡ്‌സെ വെള്ളിയാഴ്ച എന്‍സിപിയില്‍ ചേരുമന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീല്‍ അറിയിച്ചു.
📰✍🏻ചെ​​ന്നൈ​​യി​​ല്‍​​ നി​​ന്നു മും​​ബൈ​​യി​​ലേ​​ക്കു മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ളു​​മാ​​യി പോ​​യ ക​​ണ്ടെ​​യ്ന​​ര്‍ ലോ​​റി ത​​ട്ടി​​യെ​​ടു​​ത്ത് 15 കോ​​ടി രൂ​​പ​​യു​​ടെ റെ​​ഡ്മി മൊ​​ബൈ​​ല്‍ ഫോ​​ണു​​ക​​ള്‍ ക​​വ​​ര്‍​​ന്നു .
📰✍🏻കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊവിഡ് ചികിത്സയില്‍ അനാസ്ഥയെന്ന പരാതിയില്‍ പൊലീസ് ഇന്ന് ഹാരിസിന്റെ കുടുംബാംഗങ്ങളില്‍ നിന്ന് മൊഴിയെടുക്കും
📰✍🏻രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും മുംബൈ പോലീസിന്റെ സമന്‍സ്.
📰✍🏻ബലാത്സംഗക്കേസുകളില്‍ ആരോപണവിധേയരായവരുടെ പേരു വിവരം അവര്‍ കുറ്റക്കാരാണെന്നു തെളിയുംവരെ പുറത്തുവിടരുതെന്നു ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശിപാര്‍ശ.
📰✍🏻കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നെ​തി​രാ​യ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന പ​രാ​തി​യി​ല്‍ ക​ഴ​മ്ബി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്
📰✍🏻കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷികബില്ലുകളെ മറികടക്കാന്‍ പുതിയ ബില്ലുകള്‍ കൊണ്ടുവന്ന പഞ്ചാബിന് പിന്നാലെ കേരളവും നിയമ നിര്‍മാണം പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.
📰✍🏻നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട്ടി​ട്ടും സ്​​പെ​ഷ​ല്‍ റൂ​ള്‍ ഉ​ണ്ടാ​ക്കാ​തെ ന​ട​പ​ടി​ക​ള്‍ വൈ​കി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ അ​ട​ങ്ങു​ന്ന ടാ​സ്​​ക്​ ​ഫോ​ഴ്​​സി​നെ നി​യോ​ഗി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു
📰✍🏻എംഇഎസ് പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം നടക്കാവ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എംഇഎസിന്‍റെ ഫണ്ടില്‍ നിന്ന് 3.81 കോടി രൂപ തിരിമറി നടത്തിയെന്ന എംഇഎസ് അംഗത്തിന്‍റെ പരാതിയിലാണ് കേസ്.
✈️✈️✈️✈️
വിദേശ വാർത്തകൾ
📰✈️സ്വവര്‍​ഗാനുരാ​ഗികളെ അനുകൂലിച്ച്‌ നിലപാടുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വവര്‍​ഗാനുരാ​ഗികളും ദൈവത്തിന്റെ മക്കളാണെന്നും കുടുംബ ജീവിത്തിന് അവകാശമുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
📰✈️കോവിഡിനെ ഓടിത്തോല്‍പ്പിക്കാന്‍ ദുബൈ നഗരം വെള്ളിയാഴ്ച ട്രാക്കിലിറങ്ങും. കോവിഡി​െന്‍റ അതിപ്രസരത്തിനുശേഷം യു.എ.ഇയില്‍ നടക്കുന്ന ആദ്യ ഹാഫ്​ മാരത്തണിന്​​ നാളെ ദുബൈ സാക്ഷ്യംവഹിക്കും
📰✈️ഫ്രാന്‍സില്‍ മതമൗലികവാദികള്‍ തലയറുത്തുകൊന്ന അദ്ധ്യാപകനെ ആദരിച്ച്‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.
📰✈️അഫ്ഗാനിസ്ഥാനില്‍ പാക്​ കോണ്‍സുലേറ്റിന്​ മുന്നില്‍ കാത്തുനിന്ന ആളുകള്‍ക്കിടയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 സ്ത്രീകള്‍ കൊല്ലപ്പെട്ടു.
📰✈️താ​യ് വാ​നു​മാ​യു​ള്ള വ്യാ​പാ​ര ച​ര്‍​ച്ച​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച്‌ ചൈ​ന.
📰✈️കൊവിഡ് നിയന്ത്രണം പാളിയ സാഹചര്യത്തില്‍ പാകിസ്താനില്‍ സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പരിഗണനയില്‍.
📰✈️അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ്​ ട്രംപിന്​ ചൈനയില്‍ നിക്ഷേപമിറക്കാനുള്ള പദ്ധതിയുണ്ടായിരുന്നുവെന്നും ചൈനയില്‍ അദ്ദേഹത്തിന്​ ബാങ്ക്​ അക്കൗണ്ടുണ്ടെന്നും വെളിപ്പെടുത്തി ന്യൂയോര്‍ക്ക്​ ടൈംസ്​.
🎖️🏏🏑🥍⚽🏸🥉
കായിക വാർത്തകൾ
📰⚽ ചാമ്പ്യൻസ് ലീഗ് : റയലിന് ഷാക്തറിനോട് തോൽവി , മാഞ്ചസ്റ്റർ, സിറ്റി, ലിവർപൂൾ, അറ്റ്ലാന്റ , ബയേൺ, ഒളിംപ്യാക്കോസ് ടീമുകൾക്ക് വിജയം ഇന്ററിന് സമനില
📰🏏 ഐ പി എൽ ൽ കൊൽക്കത്തയെ ബാംഗ്ലൂർ തോൽപ്പിച്ചു.
📰⚽ഐ എസ് എല്‍ ക്ലബായ ജംഷദ്പൂര്‍ അവരുടെ ഏഴാം സൈനിംഗ് പൂര്‍ത്തിയാക്കി. ഓസ്ട്രേലിയന്‍ താരമായ നിക്കോളാസ് ജോണ്‍ ആണ് ജംഷദ്പൂരില്‍ എത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തെ കരാറാണ് താരം ഒപ്പുവെച്ചത്.
📰⚽പ്രതിരോധക്കാരന്‍ ബകാരി കൊനെ കേരള ബ്ലാസ്റ്റേഴ്സില്‍. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിനഫാസോക്കാരനാണ് മുപ്പത്തിരണ്ടുകാരന്‍.
📰⚽ഇ​​​​ന്ത്യ​​​​ന്‍ സൂ​​​​പ്പ​​​​ര്‍ ലീ​​​​ഗി​​​​ല്‍ കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സി​​​​ന്‍റെ താ​​​​ര​​​​മാ​​​​യി​​​​രു​​​​ന്ന നൈ​​​​ജീ​​​​രി​​​​യ​​​​ക്കാ​​​​ര​​​​ന്‍ ബ​​​​ര്‍​​​​ത്ത​​​​ലോ​​​​മി​​​​യോ ഒ​​​​ഗ്ബെ​​​​ച്ചെ 2020-21 സീ​​​​സ​​​​ണി​​​​ല്‍ മും​​​​ബൈ എ​​​​ഫ്സി​​​​ക്കാ​​​​യി ബൂ​​​​ട്ട​​​​ണി​​​​യും.

LEAVE A REPLY

Please enter your comment!
Please enter your name here