അബുദാബി: ഐപിഎല്ലില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് ആധികാരിക ജയം. വെറും 85 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗളൂരു 13.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ദേവദത്ത് പടിക്കല്‍ (25), ആരോണ്‍ ഫിഞ്ച് (16) എന്നിവരുടെ വിക്കറ്റുകളാണ് ബംഗളൂരുവിന് നഷ്ടമായത്. ഗുര്‍കീരത് സിംഗ് മാന്‍ 21 റണ്‍സും നായകന് വിരാട് കോഹ്ലി 18 റണ്‍സും നേടി ടീമിനെ വിജയത്തിലെത്തിച്ചു.
നാല് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജാണ് കോല്‍ക്കത്തയെ നിലംപരിശാക്കിയത്.നാല് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ സിറാജാണ് കോല്‍ക്കത്തയെ നിലംപരിശാക്കിയത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കോല്‍ക്കത്ത നായകന് മോര്‍ഗന്റെ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് കോല്‍ക്കത്ത ബാറ്റ്സ്മാന്മാര് പുറത്തെടുത്തത്.
തുടരെ തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പവര്‍ പ്ലേ അവസാനിക്കുന്പോള്‍ 17 റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു. 30 റണ്‍സെടുത്ത മോര്‍ഗനാണ് കോല്‍ക്കത്തയുടെ ടോപ് സ്കോറര്‍.
ശുഭ്മന്‍ ഗില്‍(1), രാഹുല്‍ ത്രിപതി(1), നിതീഷ് റാണ (0), ടോം ബാന്റണ്(10), ദിനേശ് കാര്‍ത്തിക്(4), പാറ്റ് കമ്മിന്‍സ്(4) എന്നിവരെ ആര്‍സിബി അനായാസം പുറത്താക്കുകയായിരുന്നു.
സിറാജിനു പുറമേ ചഹാല്‍ 2 വിക്കറ്റും സൈനിയും വാഷിംഗ്ടണ്‍ സുന്ദറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.