പട്ന; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചന നടത്തിയ 2 പേർ ബിഹാറിൽ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നുള്ള മുൻ പോലീസ് ഓഫീസറായിരുന്ന മൊഹദ് ജലാലുദ്ദീൻ, സിമിയുടെ പ്രവർത്തകനായിരുന്ന അഹർ പർവേസ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ജിലാണ് ഇരുവരും പിടിയിലായത്.
മോദിയുടെ സന്ദർശനത്തിന് 15 ദിവസം മുമ്പ് ഫുൽവാരി ഷെരീഫിൽ ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു.ഗൂഢാലോചന ആസൂത്രണം ചെയ്യാൻ ജൂലൈ 6, 7 തീയതികളിൽ ഇവർ പ്രത്യേക യോഗം ചേർന്നതായും പോലീസ് പറയുന്നു.’2047 ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ’ ലക്ഷ്യമിട്ടുള്ള ചില രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.
കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്ന് തീവ്രവാദ ഗൂഢാലോചനയിൽ പരിശീലനം നേടാൻ യുവാക്കൾ ഇവിടെ എത്തിയിരുന്നതായി പോലീസ് പറഞ്ഞു. ദേശവിരുദ്ധ പ്രചാരണങ്ങൾ നടത്താൻ പാകിസ്ഥാൻ, ബംഗ്ലദേശ്, തുർക്കി തുടങ്ങി നിരവധി ഇസ്ലാമിക രാജ്യങ്ങളിൽ നിന്ന് പിടിയിലായവർക്ക് പണം ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു.