അന്തരീക്ഷ മലിനീകരണം തടയാൻ കേന്ദ്രത്തിന് ഏഴ് നടപടികൾ ശുപാർശ ചെയ്‌ത്‌ ഡൽഹി പരിസ്ഥിതി മന്ത്രി.

0
47

ദേശീയ തലസ്ഥാന മേഖലയിലെ (എൻ‌സി‌ആർ) പാരിസ്ഥിതിക വെല്ലുവിളികൾ ലഘൂകരിക്കുന്നത് ലക്ഷ്യമിട്ടുള്ള ഏഴ് പ്രധാന ശുപാർശകൾ വിശദമാക്കി കൊണ്ട് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിന് കത്തെഴുതി ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ്.

കേന്ദ്രത്തിനായുള്ള നിർദ്ദേശങ്ങളിൽ, നഗരത്തിലെ വായു മലിനീകരണം തടയുന്നതിനുള്ള പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കാൻ യാദവ് അടിയന്തര യോഗം വിളിക്കണമെന്നും ഉത്സവ സീസണിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നതിനും വൈക്കോൽ കത്തിക്കുന്നതിനും സമ്പൂർണ നിരോധനം ഏർപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ താഴെ പറയുന്ന നടപടികൾ സ്വീകരിക്കണമെന്ന് കത്തിലൂടെ റായ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

  1. പൊതുഗതാഗതത്തിനായി സിഎൻജിയോ ഇലക്ട്രിക് വാഹനങ്ങളോ നിർബന്ധമാക്കുക: എൻസിആറിൽ നിന്ന് ഡൽഹിയിലേക്കുള്ള എല്ലാ പൊതുഗതാഗതങ്ങളും സിഎൻജി അല്ലെങ്കിൽ ഇലക്ട്രിക് പവർ ഉപയോഗിച്ച് മാത്രം പ്രവർത്തിക്കണമെന്നും കാർബൺ ബഹിർഗമനം ഗണ്യമായി കുറയ്ക്കണമെന്നും റായ് നിർദ്ദേശിച്ചു.
  2. എൻസിആറിൽ വൈക്കോൽ കത്തിക്കൽ നിരോധിക്കുക: ദേശീയ തലസ്ഥാന മേഖലയിൽ വൈക്കോൽ കത്തിക്കുന്ന സംഭവങ്ങൾ തടയുന്നതിന്, ഈ ഹാനികരമായ രീതിക്കെതിരെ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.
  3. വ്യാവസായിക യൂണിറ്റുകളിൽ പ്രകൃതിവാതകം ഉപയോഗിക്കുക: എൻസിആറിൽ ഇപ്പോഴും മലിനീകരണ ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വ്യവസായ യൂണിറ്റുകൾ ഉടൻ തന്നെ പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിലേക്ക് പരിവർത്തനം ചെയ്യണം, ഇതിലൂടെ മലിനീകരണം ഗണ്യമായി കുറയ്ക്കാം.
  4. ഇഷ്‌ടിക ചൂളകൾ നവീകരിക്കുക: എൻസിആർ സംസ്ഥാനങ്ങളിൽ മലിനീകരണമുണ്ടാക്കുന്ന ഇഷ്‌ടിക ചൂളകൾ വായു മലിനീകരണവും പാരിസ്ഥിതിക നാശവും കുറയ്ക്കുന്നതിന് മെച്ചപ്പെട്ട സാങ്കേതികവിദ്യകൾ സ്വീകരിക്കണം.
  5. ഹൗസിംഗ് സൊസൈറ്റികൾക്ക് വൈദ്യുതി വിതരണം ഉറപ്പാക്കുക: ഡീസൽ ജനറേറ്ററുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്, എൻസിആർ സംസ്ഥാനങ്ങളിലെ എല്ലാ ഹൗസിംഗ് സൊസൈറ്റികൾക്കും സുസ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പ് വരുത്തണം, ഇത് ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളിലേക്ക് മാറുന്നത് പ്രോത്സാഹിപ്പിക്കുന്നതാണ്.
  6. ഡൽഹിക്ക് സമാനമായി സമ്പൂർണ്ണ പടക്ക നിരോധനം: ഡൽഹിയിൽ നടപ്പാക്കിയതിന് സമാനമായി, എൻസിആർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്, പ്രത്യേകിച്ച് ഉത്സവവേളകളിൽ പടക്കങ്ങൾക്ക് സമഗ്രമായ നിരോധനം ഏർപ്പെടുത്തണമെന്ന് റായ് നിർദ്ദേശിച്ചു.
  7. വാഹനങ്ങൾ പെരിഫറൽ എക്‌സ്‌പ്രസ്‌വേകൾ ഉപയോഗിക്കുക: കിഴക്കൻ, പടിഞ്ഞാറൻ പെരിഫറൽ എക്‌സ്‌പ്രസ്‌വേകൾ അവയുടെ പ്രാരംഭ പ്രവേശന പോയിന്റുകളിൽ നിന്ന് തന്നെ ഉപയോഗിക്കാൻ അതത് സംസ്ഥാന ഗവൺമെന്റുകൾ വാഹനങ്ങൾക്ക് നിർദേശം നൽകണം. ഇത് ജനവാസ മേഖലകളിലെ ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുന്നു.

ഈ നടപടികൾ മൂലമാണ് 30 ശതമാനത്തോളം മലിനീകരണവും ഉണ്ടായതെന്ന് പരിസ്ഥിതി മന്ത്രി കത്തിൽ പറയുന്നു. മലിനീകരണത്തെ ചെറുക്കുന്നതിന്, എൻസിആറിലെ മാലിന്യങ്ങളെ ഭരണകൂടം നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിനായി അയൽ സംസ്ഥാനങ്ങളുമായി ചിട്ടയായ ഏകോപനം ഉണ്ടാവണമെന്നും ഗോപാൽ റായ് യാദവിന് അയച്ച കത്തിൽ പറഞ്ഞു. “കാരണം ഡൽഹിയിലെ മലിനീകരണത്തിന്റെ 69 ശതമാനവും അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്” റായ്കത്തിൽ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here