തിരുവനന്തപുരം : കേരളത്തിൽ ഇന്നും കനത്ത മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകൾ ഒഴുകെ കേരളത്തിലെ ബാക്കി ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.
വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. അതേസമയം, മലയോര മേഖലകളിൽ മഞ്ഞ അലോട്ട് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചില മലയോര പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ലഭിച്ചിരുന്നു.
ഈ പ്രദേശങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം , ഓറഞ്ച് അലട്ടിന് സമാനമായ മഴ മുന്നറിയിപ്പാണ് മലയോര മേഖലകളിൽ ഇന്നും ഉള്ളത്. സാധാരണ 24 മണിക്കൂറിൽ 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലിമീറ്റർ മഴ വരെ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇന്നും വിവിധ ജില്ലകളിൽ ശക്തമായ ഇടിയോടുകൂടിയ മഴക്കാണ് സാധ്യതയെന്ന് വകുപ്പ് പ്രവചിക്കുന്നു. താഴ്ന്ന പ്രദേശങ്ങൾ, ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യത മലയോര പ്രദേശങ്ങൾ, നദീതീരങ്ങൾ എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം. ഈ മേഖലകളിൽ ഇന്നലെ വലിയ അളവിൽ മഴ ലഭിച്ചതായാണ് റിപ്പോർട്ട്. 2018, 2019, 2020, 2021 എന്നീ വർഷങ്ങളിൽ ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ താമസിക്കുന്നവർ പ്രത്യേക ജാഗ്രത സ്വീകരിക്കേണ്ടതാണ്.