ഭോപാല്‍: തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വേണ്ടി വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്നാല്‍ ഫലം വന്നപ്പോള്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.രാജു ദൈമ എന്ന സ്ഥാനാര്‍ത്ഥിക്കാണ് ഈ ‘ദുരവസ്ഥ’. എന്നാല്‍ രാജു ദൈമ അവിടംകൊണ്ട് അടിങ്ങിയിരുന്നില്ല. പണം കൊടുത്തവരോടൊക്കെ തിരിച്ചുവാങ്ങാന്‍ തന്നെ തീരുമാനിച്ചു. ഇപ്പോള്‍ കാശും പോയി കേസുമായി.
മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പിനിടെ വിതരണം ചെയ്ത പണം തിരിച്ചുനല്‍കാനാണ് രാജു ദൈമ ആവശ്യപ്പെട്ടത്. വെറുതേ ആവശ്യപ്പെട്ടതല്ല ആളുകളെ ഭീഷണിപ്പെടുത്തിയായിരുന്നു പണം തിരിച്ചുചോദിച്ചത്. ദേവ്‌റാന്‍ ഗ്രാമപഞ്ചായത്തിലെ തിരഞ്ഞടുപ്പില്‍ മത്സരിച്ച ഇയാള്‍ വോട്ട് ചെയ്യുന്നതിനായി ആളുകള്‍ക്ക് പണം വിതരണം ചെയ്തിരുന്നു.ഇയാള്‍ ആളുകളോട് പണം തിരികെ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.