തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കുരങ്ങ് വസൂരിയെന്ന് സംശയം. മറ്റൊരു രാജ്യത്ത് നിന്ന് എത്തിയ ആള്‍ക്കാണ് ലക്ഷങ്ങള്‍ കണ്ടെത്തിയത്. ഇയാളെ ക്വാറന്റൈന്ല്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സാമ്പിളുകള്‍ പരിശോധനക്കായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് അയച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
രോഗലക്ഷണം കണ്ടെത്തിയ ആള്‍ക്ക് സമ്പര്‍ക്കം ഉണ്ട്. പരിശോധനാഫലം വൈകിട്ടോടെ വരും.ഇയാള്‍ക്ക് പനിയുടെ ലക്ഷണമാണുള്ളത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ് അഥവാ കുരങ്ങ് വസൂരി. രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങള്‍ എന്നിവ വഴി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങ് വസൂരി പകരാം. അണ്ണാന്‍, എലികള്‍, വിവിധ ഇനം കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ നിരവധി മൃഗങ്ങളില്‍ കുരങ്ങ് വസൂരി വൈറസ് അണുബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകള്‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പര്‍ക്കമുണ്ടായാല്‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.