തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികളുടെ സമരം. തുറമുഖത്തിന്റെ പ്രധാന കവാടം ഉപരോധിച്ചാണ് പ്രതിഷേധം. അതിരൂപതയുടെ യൂത്ത് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ തുറമുഖ കവാടത്തിലേക്ക് കരിങ്കൊടിയേന്തി ബൈക്ക് റാലി സംഘടിപ്പിച്ചാണ് എത്തിയത്.
നൂറുകണക്കിന് പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിട്ടുണ്ട്. തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട പരാതികളാണ് ഇവര്‍ ഉന്നയിക്കുന്നത്.തുറമുഖ നിര്‍മാണം നിര്‍ത്തിവെച്ച് ശാസ്ത്രീയപഠനം നടത്തണം. പുനരധിവാസം ഉറപ്പാക്കണം തുടങ്ങിയവയാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍. മുന്‍പ് പല തവണ സമരം നടത്തിയിട്ടും ആവശ്യങ്ങള്‍ പരിഗണിക്കാത്തതിനാലാണ് നാലാം ഘട്ടത്തില്‍ സമരം ശക്തിപ്പെടുത്തുന്നത്.
വീടെല്ലാം പൊയ്‌ക്കൊണ്ടിരിക്കുന്നു, മണ്ണെണ്ണ വില കുറച്ച് നല്‍കണം, തീരദേശം സംരക്ഷിക്കപ്പെടണം അര്‍ഹിക്കുന്ന പുനരധിവാസം ഉറപ്പുവരുത്തണം, ഉപജീവന മാര്‍ഗം വികസനത്തിന്റെ പേരില്‍ നഷ്ടപ്പെടുന്നു. വാഗ്ദാനം ചെയ്ത പാക്കേജ് കിട്ടണം എന്നിങ്ങനെയാണ് സമരക്കാരുടെ ആവശ്യങ്ങള്‍.രാവിലെ കുർബാനയ്ക്ക് ശേഷം തീരപ്രദേശത്തെ എല്ലാ പള്ളികളിലും കരിങ്കൊടി ഉയർത്തി. വികസനം എന്ന ഓമനപ്പേരിൽ മൽസ്യത്തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
കടലല്ലാതെ മറ്റൊരു ജീവിതമാര്‍ഗമില്ല. ഇവിടെ നിന്ന് മാറി താമസിക്കാനാണ് പറയുന്നത്. എന്നാല്‍ ദൂരേക്ക് പോയാല്‍ എങ്ങനെ ജോലി ചെയ്യുമെന്നാണ് സമരക്കാര്‍ ചോദിക്കുന്നു. കടലിനേയും കരയേയും വിറ്റഴിച്ചുള്ള വികസനമാണ് നടപ്പിലാക്കുന്നത്. കടലിന്റെ മക്കളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും മരണം വരെ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ ആവര്‍ത്തിച്ച് പറയുന്നു.
അതേസമയം 7 വര്‍ഷമായി ഭവരനരഹിതരായി കഴിയുന്നവര്‍ക്കും പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്‍റണി രാജു പറഞ്ഞു.മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്.ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ല,കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.