IND vs ZIM: ഇന്ത്യന്‍ ടീമില്‍ ഒരുമാറ്റം,

0
71

ഇന്ത്യ-സിംബാബ് വെ മൂന്ന് മത്സര ഏകദിന പരമ്പയിലെ ആദ്യ മത്സരം 18ന് നടക്കാനിരിക്കെ ടീമില്‍ ഒരു മാറ്റവുമായി ഇന്ത്യ. സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി ഇന്ത്യ ഷഹബാസ് അഹമ്മദിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ആദ്യമായാണ് സ്പിന്‍ ഓള്‍റൗണ്ടര്‍ക്ക് ഇന്ത്യ ടീമില്‍ അവസരം നല്‍കുന്നത്. ആര്‍സിബിക്കൊപ്പം മികച്ച പ്രകടനം നടത്തി കസറിയിട്ടുള്ള ഷഹബാസിന് പ്ലേയിങ് 11 അവസരം ലഭിക്കാന്‍ സാധ്യതയില്ല.

ബംഗാള്‍ താരമായ ഷഹബാസ് അഹമ്മദ് ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ്. അവസാന സീസണിലും ആര്‍സിബിക്കൊപ്പം തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. മധ്യനിരയില്‍ തകര്‍ത്തടിക്കാന്‍ 27കാരനായ താരത്തിന് മികവുണ്ട്. 29 ഐപിഎല്ലില്‍ നിന്ന് 279 റണ്‍സും 13 വിക്കറ്റും ഷഹബാസ് വീഴ്ത്തിയിട്ടുണ്ട്. ഏഴ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് ഐപിഎല്ലിലെ മികച്ച പ്രകടനം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18 മത്സരത്തില്‍ നിന്ന് 1041 റണ്‍സും 57 വിക്കറ്റും 26 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 662 റണ്‍സും 24 വിക്കറ്റും 56 ടി20യില്‍ നിന്ന് 512 റണ്‍സും 39 വിക്കറ്റുമാണ് ഷഹബാസിന്റെ പേരിലുള്ളത്. എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ പ്ലേയിങ് 11 മറ്റാരും ഇടം പ്രതീക്ഷിക്കേണ്ട. അക്ഷറിന് പരിക്കേറ്റാല്‍ ഷഹബാസിന് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചേക്കും.

സിംബാബ് വെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍ (വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക് വാദ്, ശുബ്മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഷഹബാസ് അഹമ്മദ്, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചഹാര്‍

LEAVE A REPLY

Please enter your comment!
Please enter your name here