കൊച്ചി: കാസര്‍കോട് ഷവര്‍മ കഴിച്ച് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. നിലപാട് അറിയിക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ഭക്ഷണശാലകളില്‍ ശുചിത്വം ഉറപ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വിദ്യാര്‍ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ഉചിതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ചെറുവത്തൂരിലെ കടയില്‍നിന്ന് ഷവര്‍മ കഴിച്ച കരിവെള്ളൂര്‍ പെരളം കൊഴുമ്മലിലെ ഇ.വി. ദേവനന്ദ(16)യാണ് മരിച്ചത്. ശാരീരികാസ്വാസ്ഥ്യങ്ങളോടെ 17 പേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ചെറുവത്തൂരിലെ ഐഡിയല്‍ ഫുഡ്പോയന്റില്‍നിന്ന് ദേവനന്ദയടക്കമുള്ളവര്‍ ഷവര്‍മ കഴിച്ചത്. ഞായറാഴ്ച രാവിലെയോടെ കുട്ടികള്‍ക്ക് ഛര്‍ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആരംഭിച്ചിരുന്നു. ചികിത്സയിലിരിക്കെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് ദേവനന്ദ മരണപ്പെട്ടത്.