കൊച്ചി: നടപ്പ് അധ്യയന വര്‍ഷം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ഫീസ് സംബന്ധിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ സിബിഎസ്‌ഇ മാനേജ്മെന്‍റ് അസോസിയേഷന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ലോക്ക്ഡൗണ്‍ കാലയളവില്‍ സ്കുളുകള്‍ സാധാരണ സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ലന്നിരിക്കെ മുന്‍ വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടന്ന സ്കുളുകളുടെ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.
ഏതൊക്കെ ഇനത്തിലാണ് ഫീസ് ഈടാക്കിയതെന്നും എന്തൊക്കെ ഇളവുകള്‍ നല്‍കിയെന്നും പത്ത് ദിവസത്തിനകം അറിയിക്കണം. കോവിഡ് സാഹചര്യം മുതലെടുത്ത് രക്ഷിതാക്കള്‍ ഫീസടക്കുന്നില്ലന്നും സ്കൂളുകളുടെ പ്രവര്‍ത്തനം തടസപെടുത്തുകയാണന്നും ചുണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം.
ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന് ആലുവ സെന്‍റ് ജോസഫ് സ്കൂള്‍ മാനേജ്മെന്റിന്
നല്‍കിയ നിര്‍ദേശം കോടതി നീട്ടി. ലോക്ക്ഡൗണ്‍ നിലവില്‍ വരുന്നതിന് മുമ്ബുള്ള ഫീസ് കുടിശിക ഒരു മാസത്തിനകം അടയ്ക്കാന്‍ ഹര്‍ജിക്കാരനായ രക്ഷിതാവിന് കോടതി നിര്‍ദ്ദേശം നല്‍കി. ഓണ്‍ലൈന്‍ ക്ലാസ് കാലയളവില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍, എസ്റ്റാബ്ളിഷ്മെന്‍റ്, മാഗസിന്‍ ഫീസുകള്‍ ഈടാക്കിയത് സംബന്ധിച്ചും മാനേജ്മെന്റ് വിശദീകരണം നല്‍കണം.
കോവിഡ് സാഹചര്യങ്ങളില്‍ സ്കുളുകളും രക്ഷകര്‍ത്താക്കളും സാമ്ബത്തീക വിഷമത്തിലാണന്നും സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നിഷേധിക്കപ്പെടില്ലന്നും ഹര്‍ജിയില്‍ പറയുന്നു. കൊച്ചി വെണ്ണല സ്വദേശി കെ.പി. ആല്‍ബര്‍ട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ് മണി കുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബഞ്ച് ചൊവ്വാഴ്ച പരിഗണിച്ചത്. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും