താൻ മരണപ്പെട്ടിട്ടില്ലെന്ന് മധു മോഹൻ

0
52

ചെന്നൈ• പ്രമുഖ സീരിയൽ നടനും സംവിധായകനുമായ മധു മോഹൻ അന്തരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളിൽ പ്രതികരണവുമായി മധു മോഹൻ. വാര്‍ത്തയറിഞ്ഞ് വിളിക്കുന്നവരുടെ എല്ലാം ഫോണിൽ സംസാരിക്കുന്നത് മധു മോഹൻ തന്നെയാണ്. ‘പറഞ്ഞോളൂ മധു മോഹനാണ്, ഞാൻ മരിച്ചിട്ടില്ല’ എന്ന വാചകത്തോടെ ഫോൺ കോൾ തുടങ്ങേണ്ട അവസ്ഥയാണ് അദ്ദേഹത്തിനിപ്പോൾ.

പ്രമുഖ സീരിയൽ നടനും നിർമാതാവുമായ മധു മോഹൻ മരണപ്പെട്ടു എന്ന വാർത്ത ഏറെ ഞെട്ടലോടെയാണ് മലയാളി കേട്ടത്. എന്നാൽ, താൻ മരണപ്പെട്ടിട്ടില്ലെന്ന് മധു മോഹൻ തന്നെ ഇപ്പോൾ അരിയിച്ചിരിക്കുകയാണ്. താൻ മരിച്ചോ ഇല്ലയോ എന്നറിയാൻ ആളുകൾ തന്നെയാണ് വിളിക്കുന്നതെന്നും പബ്ലിസിറ്റിക്ക് വേണ്ടി ആരോ പടച്ചുവിട്ട വാർത്ത മാത്രമാണ് ഇതെന്നും മധു മോഹൻ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here