പത്തനംതിട്ട: കോന്നി പൊലിസ് സ്റ്റേഷനിലേയും അടൂർ പൊലീസ് സ്റ്റേഷനിലേയും പൊലീസുകാരുടേയും കൊവിഡ് പരിശോധ ഫലം നെഗറ്റീവ്. കോന്നി സ്റ്റേഷനിലെ 35 പൊലീസുകാരുടേയും അടൂരിലെ ആറ് പൊലീസുകാരുടേയും കൊവിഡ് പരിശോധനഫലമാണ് നെഗറ്റീവായത്.
കോന്നിയിൽ ഒരു പൊലീസുകാരനും അടൂരിൽ സ്റ്റേഷനിലെത്തിയ ആൾക്കും രോഗം ബാധിച്ചതിനെ തുടർന്നാണ് പൊലീസുകാർ നിരീക്ഷണത്തിൽ പോയത്.