നടി ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകർ. ഒരു ചാനൽ ഷോയിലാണ് ഹണി റോസ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യ സിനിമയായ ബോയ് ഫ്രണ്ട് മുതൽ സ്ഥിരമായി ഫോണിൽ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണ് ക്ഷേത്രം പണിതതെന്ന് ഹണി റോസ് പറയുന്നു. പാണ്ടി എന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും വർഷങ്ങളായി കൂടെ നിൽക്കുന്നത് അത്ഭുതമാണെന്നും ഹണി റോസ് പറഞ്ഞു.
എല്ലാ പിറന്നാളിനും അദ്ദേഹം വിളിക്കും. നാട്ടുകാർക്ക് പായസം കൊടുത്തെന്നും പറയും. ഒരു പ്രത്യേക സ്നേഹമുള്ള മനുഷ്യനാണ് അദ്ദേഹമെന്നും ഹണി റോസ് പറയുന്നു.
2005ൽ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു ഹണി റോസ് അരങ്ങേറ്റം കുറിച്ചത്. ട്രിവാൻഡ്രം ലോഡ്ജ്, ഹോട്ടൽ കാലിഫോർണിയ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, ബിഗ് ബ്രദർ തുടങ്ങി ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു. ‘അക്വാറിയം’ ആണ് ഹണി റോസിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മോഹൻലാൽ നായകനായ മോൺസ്റ്ററിലാണ് ഒടുവിൽ അഭിനയിച്ചത്. ഈ ചിത്രം വൈകാതെ പുറത്തിറങ്ങും.