നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെവീണ് പ്രവാസി മരിച്ചു

0
39

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന് മുകളില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. അല്‍ മുത്‍ലഅ റസിഡന്‍ഷ്യല്‍ ഏരിയയിലായിരുന്നു സംഭവം. അപകട സമയത്ത് ഇതേ കെട്ടിടത്തില്‍ ജോലി ചെയ്‍തിരുന്ന ഒരു തൊഴിലാളിയാണ് ആംബുലന്‍സ് വിളിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തത്.

അതേസമയം ആംബുലന്‍സ് സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പ്രവാസിയുടെ മരണം സംഭവിച്ചുകഴിഞ്ഞിരുന്നതായി പാരാമെഡിക്കല്‍ ജീവനക്കാര്‍ പറ‍ഞ്ഞു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്ക്കായി ഫോറന്‍സിക് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. മരണപ്പെട്ടയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here