പട്‌ന: ബിഹാറില്‍ ബി ജെ പിക്കെതിരെയുള്ള ആക്രമണം ശക്തമാക്കി ഭരണകക്ഷികളായ് ആർ ജെ ഡിയും ജെ ഡി യുവും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് സംസ്ഥാനത്ത് സീറ്റ് പോലും നേടാൻ കഴിയില്ലെന്നാണ് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ബി ജെ പിയുടെ ഗൂഢാലോചനക്കെതിരെ സംസ്ഥാനം ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ‘ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ബി ജെ പി ഒരു സീറ്റെങ്കിലും നേടിയാൽ അത് വലിയ കാര്യമായിരിക്കും’- തേജസ്വി യാദവ് മാധ്യമങ്ങളോടായി പറഞ്ഞു.