സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം: അപേക്ഷ ജൂണ്‍ രണ്ടു മുതല്‍

0
75

സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ക്ക് ഇന്ന് തുടക്കം. 3,08,000 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനം നേടി വിവിധ വിഭാഗങ്ങളിലായി ഇന്ന് ക്ലാസ്സുകളിലെത്തുക. ഏകജാലക പ്രവേശനത്തിന് ആകെയുള്ള 2,96,271 സീറ്റുകളില്‍ 2,95,118 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തോടെ അലോട്ട്മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ മൂന്നാം അലോട്ട്മെന്റില്‍ പ്രവേശനം ഇന്ന് വൈകിട്ട് അഞ്ച് മണി വരെ നീട്ടിയിട്ടുണ്ട്.

മാനേജ്മെന്റ്- അണ്‍ എയ്ഡഡ് ക്വാട്ടകളില്‍ പ്രവേശനം നേടിയവരില്‍ മൂന്നാം അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് മെറിറ്റ് ക്വാട്ടയില്‍ പ്രവേശനം നേടാം. ഇതിന് ശേഷം സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ ഇതുവരെ പ്രവേശനം നേടാത്തവര്‍ക്ക് അവസരമൊരുക്കും. ഇതുവരെ അപേക്ഷിക്കാത്തവര്‍ക്കും സപ്ലിമെന്ററി അലോട്ടുമെന്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാവുന്നതാണ്.

സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള ഒഴിവുകളും വിജ്ഞാപനവും പിന്നീട് പ്രസിദ്ധീകരിക്കും. കമ്യൂണിറ്റി ക്വോട്ട സീറ്റുകളില്‍ പ്രവേശനത്തിന് ഈ മാസം 31 വരെ സമയം നല്‍കിയതിനാല്‍ ഇതിനുശേഷമായിരിക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള നടപടികള്‍ തുടങ്ങുക. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here