ഉത്സവ സീസൺ ആരംഭിക്കാൻ പോകുന്നു ; 65 വയസ്സിന് മുകളിലുള്ളവർ കരുതലോടെ മുന്നേറുക

0
79

കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ആഘോഷങ്ങൾ നടത്താനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.

തിരുവനന്തപുരം: ഉത്സവ സീസൺ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആൾക്കൂട്ടങ്ങളും പൊതു കലാപരിപാടികളും നടക്കാൻ കൂടുതൽ സാധ്യതയുള്ള ദിവസങ്ങൾ അടുത്തു വരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങൾ നടത്താനുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്.

65 വയസിന് മുകളിലുള്ളവർ ആഘോഷങ്ങളിൽ പങ്കെടുക്കരുത്. പ്രായമായവർ പൊതു പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഉത്സവങ്ങളും പൊതുപരിപാടികളും സംഘടിപ്പിക്കുന്നവർ ആരോഗ്യവകുപ്പിനെ അറിയിച്ച് മുൻകൂർ അനുമതി വാങ്ങണം. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും വിശദവിവരങ്ങൾ ആരോഗ്യവകുപ്പിനെ അറിയിച്ച് വേണം അനുമതി തേടാൻ.

ചൊവ്വാഴ്ച 5615 പേര്‍ക്ക് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.
എറണാകുളം 719,
കോട്ടയം 715,
പത്തനംതിട്ട 665,
തൃശൂര്‍ 616,
കൊല്ലം 435,
കോഴിക്കോട് 426,
ആലപ്പുഴ 391,
തിരുവനന്തപുരം 388,
മലപ്പുറം 385,
പാലക്കാട് 259,
കണ്ണൂര്‍ 252,
വയനാട് 175,
ഇടുക്കി 131,
കാസര്‍ഗോഡ് 58

എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here