തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് അന്വേഷിച്ച് എത്രയും വേഗം റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ യുവതിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരട്ടക്കുട്ടികള്‍ മരിക്കാനിടയായത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആയിരുന്നു മരണം സംഭവിച്ചത്. യുവതിക്ക് മുന്‍പ് കോവിഡ് പോസിറ്റീവായിരുന്നുവെങ്കിലും രോഗം ഭേദപ്പെട്ടിരുന്നു. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.