ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മിഥുൻ ചക്രവർത്തിക്ക്.

0
30

ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ പരി​ഗണിച്ച് മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സിൽ കുറിച്ചു. നേരത്തെ പത്മഭൂഷൺ പുരസ്‌കാരം നൽകി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു.

1977ലാണ് മിഥുൻ ചക്രവർത്തിയുടെ സിനിമാ ജീവിതം ആരംഭിച്ചത്. മൃഗയാ എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടി.

1982ൽ പുറത്തിറങ്ങിയ ഡിസ്കോ ഡാൻസറിലൂടെ രാജ്യത്തെമ്പാടും തരംഗം സൃഷ്ടിച്ചു. ജങ്, പ്രേം പ്രതി​ഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ്, അഗ്നീപഥ്, മുജേ ഇൻസാഫ് ചാഹിയേ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്പാടും ആരാധകരെ സൃഷ്ടിച്ചു.

അടുത്തിടെ ഓ മൈ ഗോഡ് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവിൽ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here