മാധവ് സുരേഷിന്റെ കുമ്മാട്ടിക്കളി ഒക്ടോബറിൽ വരും.

0
28

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് (Madhav Suresh) നായകനാവുന്ന ‘കുമ്മാട്ടിക്കളി’ ഒക്ടോബർ രണ്ടിന് കടത്തനാടൻ സിനിമാസ് തീയറ്ററുകളിലെത്തിക്കുന്നു. സെപ്റ്റംബർ 20 ആയിരുന്നു ആദ്യം നിശ്ചയിച്ച തീയതി. സൂപ്പർഗുഡ് ഫിലിംസിന്റെ ആർ.ബി. ചൗധരി നിർമ്മിക്കുന്ന ‘കുമ്മാട്ടിക്കളി’, ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആർ.കെ. വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ്.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിക്കുന്നു.

ഛായാഗ്രഹണം- വെങ്കിടേഷ് വി., പ്രോജക്ട് ഡിസൈനർ- സജിത്ത് കൃഷ്ണ, അശോകൻ അമൃത, സംഗീതം- ജാക്സൺ വിജയൻ, ബി.ജി.എം.- ജോഹാൻ ഷെവനേഷ്, ഗാനരചന- ഋഷി, സംഭാഷണം- ആർ.കെ. വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്, എഡിറ്റർ- ഡോൺ മാക്സ്, സംഘട്ടനം- മാഫിയ ശശി, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മഹേഷ് മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ- റിയാദ് വി. ഇസ്മായിൽ, കോസ്റ്റ്യൂംസ്- അരുൺ മനോഹർ, സ്റ്റിൽസ്- ബാവിഷ്, ഡിസൈൻസ്- അനന്തു എസ്. വർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസൻ. പി.ആർ.ഒ.- എ.എസ്. ദിനേശ്.

LEAVE A REPLY

Please enter your comment!
Please enter your name here