IFSE ക്ക് ഒരു പൊൻതൂവൽ കൂടി.
മാലിന്യ സംസ്കരണ രംഗത്തെ മികച്ച പ്രവർത്തനത്തിന്, ഈ വർഷത്തെ(2023) തിരുവള്ളുവർ സേവാരത്ന പുരസ്‌കാരം
IFSE സെക്രട്ടറി ഗണേശൻ. കെ, തൃശ്ശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് ഏറ്റുവാങ്ങുന്നു..
റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, പി. ബാലചന്ദ്രൻ MLA, എം. കെ.വർഗീസ് -മേയർ തൃശ്ശൂർ കോർപറേഷൻ, വി. എസ്. പ്രിൻസ്, കരീം പന്നിത്തടം, BDSA പ്രസിഡന്റ് ബാലകൃഷ്ണൻ തോട്ടപ്പള്ളി, സിനിമ സംവിധായകൻ പി. കെ. ബാബുരാജ് എന്നിവർ സന്നിഹിതരായ ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.