നെടുങ്കണ്ടം കസ്റ്റഡിമരണക്കേസിൽ ഇടുക്കി മുൻ എസ്പി കെ.ബി. വേണുഗോപാലിനെതിരെ സിബിഐ. തന്റെ അധികാര പരിധിയിൽ ഇത്തരം ഹീനമായ കസ്റ്റഡി അതിക്രമം നടക്കാതെ നോക്കാനുള്ള ഉത്തരവാദിത്തം എസ്പിക്ക് ഉണ്ടായിരുന്നുവെന്ന്, വേണുഗോപാലിന്റെ മുൻകൂർ ജാമ്യ അപേക്ഷയെ എതിർത്ത് സിബിഐ ഹൈക്കോടതിയെ ബോധിപ്പിച്ചു.
2019 ജൂണ് 12ന് രാജ് കുമാറിനെ കസ്റ്റഡിയിൽ എടുത്തത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നു. അതിക്രൂരമായ മർദനമാണ് നെടുങ്കണ്ടം സ്റ്റേഷനിൽ നടന്നത്. 31 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി.
ബന്ധപ്പെട്ട എല്ലാവരുടെയും ഫോൺ രേഖകളും ശേഖരിച്ചിട്ടുണ്ട്.
നിലവിൽ വേണുഗോപാലിനെ പ്രതിയാക്കിയിട്ടില്ല. അറസ്റ്റ് ആവശ്യമായി വന്നാൽ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഉണ്ടാകൂവെന്നും സിബിഐ അറിയിച്ചത് പ്രകാരം ഹൈക്കോടതി ഹർജി തീർപ്പാക്കി.