കുട്ടികൾക്ക്‌ സഹായ ഹസ്തവുമായി നടൻ ദുൽഖർ സൽമാൻ

0
56

ഗുരുതരമായ അസുഖം ബാധിച്ച് ശസ്ത്രക്രിയക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകൾക്ക് ലക്ഷങ്ങളുടെ സഹായ ഹസ്തവുമായി നടൻ ദുൽഖർ സൽമാൻ. വൃക്ക, കരൾ, ഹൃദയം ഉൾപ്പെടെ ഗുരുതര രോഗം ബാധിച്ച് സർജറിക്ക് ബുദ്ധിമുട്ടുന്ന കുരുന്നുകളുടെ കുടംബത്തിനാണ് ദുൽഖർ സൽമാന്റെ സഹായം. ദുൽഖർ സൽമാൻ ഫാമിലിയുടെ നേതൃത്വത്തിൽ ആസ്റ്റർ മെഡിസിറ്റി, കൈറ്റ്സ് ഫൗണ്ടേഷൻ, വേഫെറർ ഫിലിംസ് എന്നിവർ കൈകോർത്ത് ‘വേഫെറേഴ്സ് ട്രീ ഓഫ് ലൈഫ്’ എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ നൂറ് കുഞ്ഞുങ്ങൾക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. ഓരോ സർജറിക്കും ഇരുപത് ലക്ഷമോ അതിലധികമോ ചിലവാണ് വരിക. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഈ തുക. ഇത് തിരിച്ചറിഞ്ഞാണ് സഹായവുമായി ദുൽഖർ സൽഫാൻ ഫാമിലി രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ dqfamily.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. സൈറ്റിൽ കയറി രജിസ്റ്റർ ചെയ്ത ശേഷം ഫോം പൂരിപ്പിക്കുകയാണ് ചെയ്യേണ്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here