ഇന്നോളം ഒന്നും ചോദിച്ചു വാങ്ങാത്ത മകള്‍ നീറ്റ് പരീക്ഷയില്‍ 720 ല്‍ 680 മാര്‍ക്ക് നേടിയാണ് ഉന്നത റാങ്ക് നേടിയത്. ഈ സന്തോഷമാണ് മാതാപിതാക്കള്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ ലോകവും ആഘോഷമാക്കിയിരിക്കുകയാണ് സര്‍പ്രൈസ് സമ്മാനം.
നീറ്റ് പരീക്ഷയില്‍ മികച്ച സ്‌കോര്‍ നേടിയതിന് സമ്മാനമായാണ് 18ാം വയസ്സില്‍ അവളുടെ പിറന്നാള്‍ ദിനത്തില്‍ ഐഫോണ്‍ സമ്മാനിച്ചത്. അഞ്ചു വര്‍ഷമായി അമ്മയുടെ പഴയ സെക്കന്‍ഡ്ഹാന്‍ഡ് ഫോണ്‍ ആണ് പെണ്‍കുട്ടി ഉപയോഗിച്ചിരുന്നത്. 18 വയസ്സുവരെ ഒരു സമ്മാനം പോലും മകള്‍ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും ഇതുപോലൊരു മകളെ കിട്ടിയ തങ്ങള്‍ ഭാഗ്യം ചെയ്തവരാണെന്നും പറഞ്ഞുകൊണ്ടാണ് പെണ്‍കുട്ടിയുടെ അമ്മ മകള്‍ സമ്മാനം സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഏഴുമില്യണിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു.
12ാം ക്ലാസില്‍ സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ പെണ്‍കുട്ടി നീറ്റ് പരീക്ഷയില്‍ 720 ല്‍ 680 മാര്‍ക്ക് നേടിയാണ് മികച്ച വിജയം നേടിയത്. പതിനെട്ടു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ 897ാം റാങ്കും പെണ്‍കുട്ടി കരസ്ഥമാക്കിയിട്ടുണ്ട്.