തൃശ്ശൂര്‍ : പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്യുന്നതിനിടെ വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുത്തൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം. കൈ ഞരമ്പ് മുറിച്ചാണ് വില്ലേജ് ഓഫീസര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അദ്ദേഹത്തെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും വില്ലേജ് ഓഫീസറെ ഘരാവോ ചെയ്തത്.