കൊട്ടാരക്കരയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത മൂന്നുപേർ അറസ്റ്റിൽ;

0
72

കൊല്ലം: കൊട്ടാരക്കരയിൽ എടിഎമ്മിലേക്ക് കൊണ്ടുവന്ന പണം തട്ടിയെടുത്ത കേസിൽ മൂന്നുപേർ കുന്നിക്കോട് പോലീസ് പിടിയിൽ. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഫ്രാഞ്ചൈസി ജീവനക്കാരനെ സ്കോർപിയോ വാൻ കൊണ്ട് ഇടിച്ചിട്ട് 13.6 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് മൂന്നുപേർ പിടിയിലായത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിൽ ബിനീഷ് ഭവനിൽ ബിനീഷ് കുമാർ, ശാസ്താമുകൾ ചരിവുള്ള വീട്ടിൽ മുജീബ്, സഹോദരൻ മുബാറക്ക് എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 27ന് വൈകിട്ട് 6 30ന് പട്ടാഴി വിരുത്തിയിൽ വച്ചാണ് കവർച്ച നടന്നത്. എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസി ജീവനക്കാരനായ മൈലം അന്തമൺ കളപ്പില തെക്കേതിൽ ഗോകുൽ സഞ്ചരിക്കുന്ന ബൈക്ക് സ്കോർപിയോ കൊണ്ട് ഇടിച്ചു വീഴ്ത്തുകയായിരുന്നു. 13.6 ലക്ഷം രൂപ തട്ടിയെടുത്ത് എന്നാണ് കേസ്

സിനിമ കഥയെ വെല്ലുന്ന തരത്തിലുള്ള മോഷണമാണ് ബിനീഷും സുഹൃത്തുക്കളും ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ഒന്നാം പ്രതിയായ ബിനീഷ് ബഷീർ അഡ്വാൻസ് നൽകിയ വസ്തു വാങ്ങുന്നതിന് തികയാതെ വന്ന പണം കണ്ടെത്തുന്നതിനാണ് മോഷണം നടത്തിയത്.

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനുള്ള ഫ്രാഞ്ചൈസി കൂടിയാണ് ബിനീഷ്. തന്നോടൊപ്പം ഉള്ള മറ്റൊരു ഫ്രാഞ്ചൈസിയും സുഹൃത്തുമായ സാവദിന്‍റെ ജീവനക്കാരനാണ് പണം തട്ടലിനു വിധേയനായ ഗോകുൽ. സാവദ് പണം പിൻവലിക്കുന്നത് സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ബിനീഷിന് അറിയാൻ കഴിയും. ബാങ്കിന്‍റെ കൊട്ടാരക്കരയിലെ പ്രധാന ബ്രാഞ്ചിൽ നിന്നും പണം പിൻവലിച്ച് സാവദ് ഗോകുലിനെ ഏൽപ്പിക്കും. ഗോകുൽ പോയി ATM ൽ പണം നിറയ്ക്കും. ഇത് മനസ്സിലാക്കിയാണ് ബിനീഷും കൂട്ടുകാരും പദ്ധതി തയ്യാറാക്കിയത്

ഇതിനായി എറണാകുളത്തു നിന്നും ഒരു കാറിന്‍റെ നമ്പർ സംഘടിപ്പിച്ചു അതെ രീതിയിൽ മുബാറക്കിന്റെ കാർ അവർ തയ്യാറാക്കി. സാവദ് ബാങ്കിൽ നിന്നും 62 ലക്ഷം രൂപ പിൻവലിച്ച് ഗോകുലിനെ ഏൽപ്പിച്ച വിവരം ലഭിച്ചതിനെ തുടർന്ന് ബിനീഷ് കൂട്ടുകാരും കാറിൽ ഗോകുലിനെ പിന്തുടർന്നു.

ഇതിനിടയിൽ ഗോകുൽ മറ്റ് രണ്ട് എടിഎമ്മിൽ പണം നിറച്ചു. ഇവിടെവച്ച് ഇവർക്ക് കൃത്യം നടത്താൻ കഴിയാതെ ഗോകുലിനെ പിന്തുടർന്നു. പട്ടാഴിയിലെ വിജനമായ സ്ഥലത്ത് വച്ച് കൃത്യം നടത്താൻ തരത്തിലുള്ള സ്ഥലം കണ്ടെത്തി. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഗോകുലിനെ കാറിൽ എത്തി പിറകിൽ നിന്നും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഭയന്ന ഗോകുലിനെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി. ഇതോടെ ഗോകുൽ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി രക്ഷപെടുകയായിരുന്നു.

ഈ തക്കം നോക്കി 13.6 ലക്ഷം രൂപ അടങ്ങിയ ബാഗുമായി ബിനീഷും സംഘവും കടന്നുകളഞ്ഞു. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ പോലീസ് പരിശോധനയിൽ കാർ കണ്ടെത്തി. കാറിന്റെ നമ്പർ അന്വേഷിച്ച് എറണാകുളത്ത് എത്തിയപ്പോൾ യഥാർത്ഥ ഉടമ സംഭവത്തിൽ പ്രതിയല്ലെന്ന് പൊലീസിന് മനസിലായി. പിന്നീട് കാർ കണ്ടെത്താനുള്ള ശ്രമം നടത്തി. അതിനിടെയാണ് സംശയം തോന്നിയ ബിനീഷിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബിനീഷിനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സംഭവബഹുലമായ പണം തട്ടിലിന്റെ കഥ വെളിവാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here