തിരുവനന്തപുരം: സംസ്ഥാനത്തെ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേരും. ഡിസംബര്‍ 17 ന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. പൊതു പരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരിയില്‍ തുറക്കാനാവുമോ എന്നാണ് യോഗത്തില്‍ പരിശോധിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്തിയ ശേഷമെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.
അതേസമയം സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരോട് ഡിസംബര്‍ 17 മുതല്‍ സ്കൂളിലെത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 ശതമാനം അധ്യാപകര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്കൂളിലെത്താനാണ് നിര്‍ദ്ദേശം.
തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്താകും സ്‌കൂള്‍ തുറക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കുക.ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ടഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, ഹാജരിന്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല എന്നീ നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.