പാകിസ്താനില്‍ കനത്ത മഴ പ്രളയത്തിന് വഴിവെച്ചിരിക്കുകയാണ്. ആയിരത്തിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ദശലക്ഷം കോടിയുടെ നാശനഷ്ടം സംഭവിച്ചുകാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കനത്ത മഴയിലും മിന്നല്‍ പ്രളയത്തിലും പാകിസ്ഥാന്റെ പകുതി ഭാഗങ്ങളും മുങ്ങിനില്‍ക്കുകയാണ്.
പ്രളയത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ പാകിസ്താനിലെ പ്രളയത്തില്‍ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കണ്ണടച്ചുതുറക്കം മുന്നെ വലിയൊരു ഹോട്ടല്‍ ഇല്ലാതാവുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉള്ളത്.