വാഷിങ്ടണ്‍: ചൈനീസ് വീഡിയോ മേക്കിങ്ങ് ആപ്പായ ടിക്ടോകിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധനം സ്‌റ്റേ ചെയ്ത് കോടതി. ആപ്പിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആന്‍ഡ്രോയിഡ് ഗൂഗിള്‍ പ്ലേയില്‍ നിന്നും അര്‍ധരാത്രിയോടെ ടിക്ടോക് പിന്‍വലിക്കണമെന്ന ഉത്തരവിനു പിന്നാലെയാണ് കമ്ബനി കോടതിയെ സമീപിച്ചത്.
കൊളംബിയ ജില്ലാ ജഡ്ജി കാള്‍ നിക്കോള്‍സ് ആണ് ഉത്തരവിന് താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചത്. 90 മിനിറ്റ് നേരത്തെ ഹിയറിങ്ങിനു ശേഷമായിരുന്നു കോടതിയുടെ തീരുമാനം.
കോടതി തീരുമാനത്തെ ടിക്ടോക് സ്വാഗതം ചെയ്തു. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി പ്രതിരോധം തീര്‍ക്കുമെന്നും കമ്ബനി പറഞ്ഞു.ഇന്ത്യയില്‍ നിരോധിച്ചതിനു പിന്നാലെയാണ് ചൈനീസ് ആപ്പായ ടിക്ടോക് നിരോധനത്തിനായി അമേരിക്കയും ശ്രമം നടത്തിയത്. വിവരങ്ങള്‍ ചൈന ഉപയോഗപ്പെടുത്തുന്നുവെന്ന ആരോപണത്തിലാണ് ഇരു രാജ്യങ്ങളും നിരോധനം ഏര്‍പ്പെടുത്തിയത്.