തിരുവനന്തപുരം: നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറും ആയിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു.
59 വയസ്സായിരുന്നു. അര്‍ബുദത്തത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ ഭര്‍ത്താവിന്റെ പിതാവാണ്. പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍
ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു ഷീബ. നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. . സംസ്‌കാരം ബുധനാഴ്ച ഉച്ചയ്‌ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.