കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണത്തിനു മുൻപേ കുടിശ്ശിഖയടക്കം ശമ്പളവും ഫെസ്റ്റിവൽ അഡ്വാൻസും ഉറപ്പാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ.

0
55

കെഎസ്ആര്‍ടിസിക്ക് 103 കോടി ഉടന്‍ പിണറായി സർക്കാർ അനുവദിക്കണം;ഓണത്തിന് മുൻപേ ശമ്പളവും ഉത്സവബത്തയും നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് ഇട്ടു.

ജൂലൈ ,ആഗസ്ത് മാസങ്ങളിലെ ശമ്പളവും ഉത്സവബത്തയും മാസാവസാനത്തോടെ നൽകാൻ ആണിത്. ഇക്കാര്യത്തിൽ തങ്ങൾക്കു തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാർ 10 ദിവസം കൂടി വേണമെന്നു ആവശ്യമുന്നയിച്ചെങ്കിലും കോടതി അത് തള്ളി. തിരുവോണക്കാലത്തുപോലും സർക്കാർ ഉടമസ്ഥതയിലുള്ള ട്രാൻസ്‌പോർട് ജീവനക്കാരെ പട്ടിണിക്കിടുവാനുള്ള ശ്രമം സംസ്ഥാനസർക്കാരിന്റെ ക്രൂര വിനോദമല്ലേ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യം വലിച്ചു നീട്ടി തൊഴിലാളികളെ പട്ടിണിക്കിരയാക്കാൻ കോടതി ഒരു തരത്തിലും അനുവദിക്കില്ല. കേസ് സെപ്തംബർ ഒന്നിന് വീണ്ടും കേൾക്കുമ്പോൾ ശമ്പള വിതരണത്തിനുള്ള എല്ലാ നടപടികളും പൂർത്തിയായിരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here