എ.എ.റഹീമിന്റെ കോവിഡ് ഫലം നെഗറ്റീവ്

0
73

തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലായിരുന്ന സെക്രട്ടറി എ.എ.റഹീം ഉൾപ്പെടെയുള്ളവരുടെ ഫലം നെഗറ്റീവ്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കഴിഞ്ഞ പതിനാറിനാണ് യൂത്ത് സെന്റർ ജീവനക്കാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്. തുടർന്ന് 19ന് സ്രവപരിശോധനാഫലം പോസിറ്റീവായി. ഇതോടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന എ.എ.റഹീം ഉൾപ്പെടെ ആറുപേർ നിരീക്ഷണത്തിൽ പോവുകയായിരുന്നു.

കൂടാതെ 15ന് യൂത്ത് സെന്ററിൽ പോയ മാധ്യമപ്രവർത്തകരും നിരീക്ഷണത്തിലായി.മൂന്നുദിവസം മുൻപ് ജീവനക്കാരന്റെ പുതിയ പരിശോധനാഫലം നെഗറ്റീവായതിനെത്തുടർന്ന് ആശുപത്രി വിട്ടു. നിരീക്ഷണ കാലാവധി അവസാനിച്ച ഇന്നലെ നടത്തിയ പരിശോധനയിൽ എ.എ.റഹീം ഉൾപ്പെടെയുള്ളവരുടേയും ഫലം നെഗറ്റീവാകുകയായിരുന്നു. .

LEAVE A REPLY

Please enter your comment!
Please enter your name here