സാമ്പത്തിക പ്രതിസന്ധി; ട്വിറ്റർ സേവനങ്ങൾക്ക് പണം ഈടാക്കാൻ സാധ്യത

0
89

ന്യൂയോര്‍ക്ക്: പരസ്യ വരുമാനത്തില്‍ ഇടിവുണ്ടായതിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിടാൻ പുതിയ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ട്വിറ്റര്‍. അതിനായി സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ട്വിറ്ററിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. വരുമാനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഈ വര്‍ഷം പുതിയ പരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി അറിയിച്ചു.

ട്വിറ്ററിലെ ചില കാര്യങ്ങള്‍ക്ക് പണം നല്‍കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടാനാണ് ഉദ്ദേശിക്കുന്നത്. വരുമാന സ്രോതസുകള്‍ വൈവിധ്യവതകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിനുള്ള ശ്രമങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും ഡോര്‍സി പറഞ്ഞു. ട്വിറ്ററിലെ സബ്‌സ്‌ക്രിപ്ഷന്‍ ഓപ്ഷനെപ്പറ്റി അടുത്തിടെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഗ്രൈഫണ്‍ എന്ന കോഡ് നാമത്തില്‍ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനായി ട്വിറ്റര്‍ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല പരസ്യദാതാക്കളും പിന്മാറിയതോടെയാണ് ട്വിറ്ററിന്റെ വരുമാനത്തില്‍ ഇടിവുണ്ടായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം രണ്ടാംപാദത്തിലേക്കുള്ള വരുമാനത്തില്‍ 23 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here