ക്വാറന്റീനിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിക്ക് പാമ്പ് കടിയേറ്റു; കുട്ടിക്ക് കോവിഡ് പോസിറ്റീവ്

0
86

കാസർകോട്: കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചുതിനെ തുടർന്ന് അയൽവാസി ആശുപതിയിലെത്തിച്ചു. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ അയൽവാസിയായ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.

പാണത്തൂർ വട്ടക്കയത്ത് വീട്ടിൽ ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർ‌ട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് വിളിച്ച് കരഞ്ഞെങ്കിലും കുടുംബം ക്വാറന്റീനിൽ ആയതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. ഒടുവിൽ അയൽവാസിയായ ജിനിൽ മാത്യുവാണ് കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചത്. ആശുപത്രിയിലെ പരിശോധനയിലാണ് കുട്ടിക്ക് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്.

ബിഹാറിൽ അധ്യാപകരായ ദമ്പതികൾ 16നാണ് വട്ടക്കയത്തെ വീട്ടിൽ എത്തുന്നത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here