എം.വി ഗോവിന്ദനെതിരെ കെ സുധാകരൻ നൽകിയ മാനനഷ്ട കേസ് കോടതി ഇന്ന് പരിഗണിക്കും.

0
66

സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഫയൽ ചെയ്ത ക്രിമിനൽ മാനനഷ്ട കേസ് എറണാകുളം സി.ജെ.എം കോടതി ഇന്ന് പരിഗണിക്കും. പരാതി പരിശോധിച്ച ശേഷം ഫയലിൽ സ്വീകരിക്കണമോ വേണ്ടയോ എന്ന് കോടതി തീരുമാനിക്കും. മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ സുധാകരനെതിരെ നടത്തിയ പരാമർശത്തിനാണ് നിയമ നടപടി.

എം.വി ഗോവിന്ദനെ കൂടാതെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കും ദേശാഭിമാനി പത്രത്തിനുമെതിരെയും പരാതിയുണ്ട്. പുരാവസ്‌തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കലിനെതിരായ പോക്‌സോ കേസിൽ കെ സുധാകരൻ കൂട്ടുപ്രതിയാണെന്ന് എം.വി ഗോവിന്ദൻ തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.

മോൻസൺ മാവുങ്കൽ തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നും മൊഴിയിലുണ്ടെന്ന് ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ദേശാഭിമാനി ദിനപത്രത്തെ ഉദ്ധരിച്ചുകൊണ്ടാണ് ആരോപണം. ഇതിനെതിരെയാണ് സുധാകരൻ മാനനഷ്ടകേസ് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here