ഉദ്യോഗസ്ഥര്‍ മുമ്പും എംബസിയുമായി ഇടപെട്ടതിന് തെളിവ്; ബന്ധം വിലക്കി സർക്കാർ ഉത്തരവ്

0
71

ഉദ്യോഗസ്ഥർ നേരത്തെയും എംബസിയുമായി ഇടപെട്ടതിനു തെളിവ്. എംബസി സമ്പർക്കം വിലക്കികൊണ്ട് ഭരണപരിഷ്കാര വകുപ്പ് 2019 ൽ ഉത്തരവിറക്കിയിരുന്നു. എംബസി വഴിയെത്തിയ മതഗ്രന്ഥങ്ങൾ സി.ആപ്റ്റിലെത്തിച്ച് വിതരണം നടത്തിയതിൽ എൻ.ഐ.എയും കസ്റ്റംസും അന്വേഷണം നടത്തുന്നുണ്ട്.

2019 നവംബർ 20നാണ് പേഴ്സണൽ ആന്റ് അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയായിരുന്ന കെ.ഗോപാലകൃഷ്ണ ഭട്ട് ഉദ്യോഗസ്ഥരുടെ എംബസി ബന്ധം വിലക്കികൊണ്ട് ഉത്തരവിറക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർ ചട്ടവിരുദ്ധമായി എംബസികളുമായും ബന്ധപ്പെട്ടത് ശ്രദ്ധയിൽ പെട്ടതുകൊണ്ടാണ് സർക്കുലറെന്നും ഗോപാലകൃഷ്ണ ഭട്ട് പറയുന്നുണ്ട്. സർക്കാർ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ നയതന്ത്ര പ്രതിനിധികളും എംബസികളുമാഴി ആശയ വിനിമയം നടത്തുന്നത് ചട്ടവിരുദ്ധമാണ്. ഉദ്യോഗസ്ഥർ ഇക്കാര്യം ചെയ്യുന്നില്ലെന്നു വകുപ്പ് സെക്രട്ടറിമാർ ഉറപ്പുവരുത്തണമെന്നും സർക്കുലർ പറയുന്നു. എന്തുകൊണ്ടാണ് ഇത്തരം സർക്കുലറിലേക്ക് പോയതെന്ന് സർക്കാരാണ് വ്യക്തമാക്കേണ്ടത്.

കോൺസുലേറ്റിൽ എത്തിയ മതഗ്രന്ഥങ്ങൾ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സി.ആപ്റ്റിലെത്തിച്ച് വിതരണം നടത്തിയതിൽ ഇപ്പോൾ അന്വേഷണം നടന്നു വരുകയാണ്. മന്ത്രി കെ.ടി.ജലീലിന്റെ ഇടപെടലും ഇക്കാര്യത്തിൽ വിവാദമായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here