“ഹലാൽ ” കശാപ്പ് നിരോധിക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജി : ഭക്ഷണ ശീലങ്ങളിൽ ഇടപെടില്ലന്ന് കോടതി

0
93

ന്യൂഡല്‍ഹി: ‘ഹലാല്‍’ മൃഗ കശാപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്. ഹലാല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയുടെ ഉദ്ദേശ്യത്തെ കോടതി ചോദ്യം ചെയത്.ു ജനങ്ങളുടെ ഭക്ഷണ ശീലങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു.

 

”ആരാണ് വെജിറ്റേറിയന്‍ അല്ലെങ്കില്‍ നോണ്‍ വെജിറ്റേറിയന്‍ എന്ന് നിര്‍ണ്ണയിക്കാന്‍ കോടതിക്ക് കഴിയില്ല ഹലാല്‍ മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹലാല്‍ മാംസം കഴിക്കാം. ജട്ക മാംസം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജട്ക മാംസം കഴിക്കാം, ”ജസ്റ്റിസ് ദിനേശ് മഹേശ്വരി അടങ്ങിയ ബെഞ്ച് പറഞ്ഞു.മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമത്തിലെ സെക്ഷന്‍ 28 നെ ചോദ്യം ചെയ്ത് അഖണ്ഡ് ഭാരത് മോര്‍ച്ച എന്ന സംഘടന സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം.

 

ഹലാല്‍ അങ്ങേയറ്റം വേദനാജനകമാണെന്നും ഹലാലിന്റെ പേരില്‍ മൃഗങ്ങളെ മനുഷ്യത്വരഹിതമായി അറുക്കാന്‍ അനുവദിക്കരുതെന്നുമാണ് സംഘടന ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അപേക്ഷ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here