കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചലച്ചിത്ര സംഘടനകള്‍. കെഎസ്‌എഫ്ഡിസിയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സംഘടനകള്‍ എതിര്‍പ്പറിയിച്ചത്. ഫിലിം ചേമ്ബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിര്‍ത്തലാക്കുന്നതില്‍ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ് അറിയിച്ചത്. തീയ്യറ്ററുകള്‍ തുറക്കുകയാണെങ്കില്‍ സാമ്ബത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.