റംസിയുടെ മരണം: കേസിൽ സീരിയൽ നടിക്കും ഭർത്താവിനും ജാമ്യം

0
96

കൊ​ല്ലം: വി​വാ​ഹ​ത്തി​ല്‍ നി​ന്നും കാ​മു​ക​ന്‍ പി​ന്മാ​റി​യ​തി​ല്‍ മ​നം​നൊ​ന്ത് കൊ​ട്ടി​യ​ത്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം. കൊ​ല്ലം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ല​ക്ഷ്മി പ്ര​മോ​ദി​നും ഭ​ര്‍​ത്താ​വ് അ​സ്ഹ​റു​ദീ​നും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. 

 

കേ​സി​ലെ പ്ര​ധാ​ന​പ്ര​തി ഹാ​രി​സി​ന്‍റെ സ​ഹോ​ദ​ര​നും ഭാ​ര്യ​യു​മാ​ണ് ല​ക്ഷ്മി പ്ര​മോ​ദും ഭ​ര്‍​ത്താ​വും. ഹാ​രീ​സി​ന്‍റെ അ​മ്മ​യ്ക്കും കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. 

 

കേ​സി​ലെ പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്ന് റം​സി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.ഇ​തേ​തു​ട​ര്‍​ന്ന് കേ​സ് പ​ത്ത​നം​തി​ട്ട എ​സ്പി കെ.​ജി. സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് കൈ​മാ​റി​യി​രു​ന്നു. 

 

ഹാ​രീ​സും റം​സി​യും പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​നി​ശ്ച​യ​വും ക​ഴി​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍ സാ​മ്ബ​ത്തി​ക​മാ​യി മെ​ച്ച​പ്പെ​ട്ട മ​റ്റൊ​രു ആ​ലോ​ച​ന വ​ന്ന​പ്പോ​ള്‍ ഹാ​രീ​സ് റം​സി​യെ ഒ​ഴി​വാ​ക്കി​യെ​ന്നും ഇ​തി​ല്‍ മ​നം​നൊ​ന്ത് റം​സി ജീ​വ​നൊ​ടു​ക്കി​യെ​ന്നു​മാ​ണ് പ​രാതി.​

LEAVE A REPLY

Please enter your comment!
Please enter your name here