സിപിഎം നേതാവ് സിയാദിന്റെ കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ

0
109

ആലപ്പുഴ: കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളം സ്വദേശി ഫൈസലിനെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഘട്ടനത്തിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് കായംകുളത്ത് ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തില്‍ വൈദ്യൻ വീട്ടിൽ സിയാദ് ( 36) മരിച്ചത്.

അതേസമയം, സിയാദിനെ കൊലപ്പെടുത്തിയ മുജീബിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് കായംകുളം നഗരസഭ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here