പ്രധാന വാർത്തകൾ
ലോകത്ത് കൊറോണ ബാധിതർ ഇതുവരെ :38,035,470
ആകെ മരണ സംഖ്യ :1,085,335
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 66732 പുതിയ രോഗികൾ, ഇന്നലെ മരണമടഞ്ഞത് 816 പേർ , ആകെ വൈറസ് ബാധിതർ :7,173,565
ആകെ മരണം:109,894
കേരളത്തില്‍ ഇന്നലെ 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.ഇതോടെ ആകെ മരണം 1025 ആയി ,4767 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 195 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല, രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7836 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
രോഗികൾ ജില്ല തിരിച്ച് :കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ് 295, പാലക്കാട് 288, കണ്ണൂര്‍ 274, പത്തനംതിട്ട 186, ഇടുക്കി 94, വയനാട് 35
ഹാഥ്‌റസ് കൊലപാതകത്തില്‍ കേസ് യുപിയില്‍ നിന്ന് മാറ്റണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം
ലൈഫ് മിഷന്‍ ഇടപാടില്‍ സി ബി ഐ അന്വേഷണത്തിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഉത്തരവ് ഇന്ന്.
യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദ്ദിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം, മൂന്ന് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും.
വായ്പകള്‍ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ ഈടാക്കില്ലെന്ന തീരുമാനത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതി പരിഗണിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന് മുന്‍പാകെ ഇന്ന് ഹാജരാകാന്‍ എം. ശിവശങ്കറിന് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍, ശിവശങ്കര്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ നിര്‍ദേശിച്ചതായാണ് വിവരം
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല ബാങ്കുകളിലെയും സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അലവന്‍സുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം രംഗത്ത് എത്തിയിരിക്കുന്നു. കുടുംബത്തോടൊപ്പം യാത്ര പോകുന്നതിന് അനുവദിക്കുന്ന എല്‍.ടി.സി അലവന്‍സിനു പകരം കാഷ് വൗച്ചറുകള്‍ ആണ് നല്‍കുന്നത്. പുറമെ, 10,000 രൂപ അഡ്വാന്‍സ്. മാര്‍ച്ച് 31നകം ഇത് പ്രയോജനപ്പെടുത്താവുന്നതാണ്
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകള്‍ തുറക്കാന്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12.30 നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക
ശ്രീനാരായണ സര്‍വകലാശാല വൈസ് ചാന്‍സലറായി മുബാറക് ബാഷയെ നിയമിച്ചതിനെതിരെ അഭിപ്രായ പ്രകടനം നടത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നേടേശനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി മുസ്ലീം ലീഗ്
ആന്ധ്രപ്രദേശ് ഹൈക്കോടതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വന്ന സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.
റിമാന്‍റ് പ്രതി മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂര്‍ ജയിലിന്‍റെ കൊവിഡ് കെയര്‍ സെന്‍ററായ ‘അമ്ബിളിക്കല’ സന്ദര്‍ശിക്കും
കോവിഡ് ആശുപത്രികളില്‍ ചികിത്സയിലുള്ളവരില്‍ പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കും.
എന്‍.ഐ.എ. നേരിട്ട് എടുത്തതോ സംസ്‌ഥാന അന്വേഷണ ഏജന്‍സികള്‍ രജിസ്‌റ്റര്‍ ചെയ്‌തതോ ആയ യു.എ.പി.എ. കേസുകളെല്ലാം എന്‍.ഐ.എ നിയമത്തിനു കീഴില്‍ രൂപീകരിച്ച പ്രത്യേക കോടതിയില്‍ വേണം വിചാരണ നടത്താനെന്ന് സുപ്രീം കോടതി
വടക്കാഞ്ചേരി ഭവനപദ്ധതിയുടെ പേരില്‍ അടിസ്‌ഥാനരഹിതമായ അഴിമതിയാരോപണം ഉന്നയിച്ചതിനു മന്ത്രി എ.സി. മൊയ്‌തീന്‍ ഫയല്‍ ചെയ്‌ത മാനനഷ്‌ടക്കേസില്‍ അനില്‍ അക്കര എം.എല്‍.എയ്‌ക്കു സമന്‍സ്.
തെന്നിന്ത്യന്‍ നടിയും എ.ഐ.സി.സി ദേശീയ വക്താവുമായിരുന്ന ഖുശ്ബു കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നതെന്നും സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
വടക്കന്‍ ലഡാക് അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ നിന്ന് ചൈനീസ് സൈന്യം ഉടന്‍ പിന്‍മാറണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ.
പ്രകടനപത്രികയില്‍ പറഞ്ഞ അറുനൂറ് വാഗ്ദാനങ്ങളില്‍ 30 എണ്ണം ഒഴികെ ബാക്കിയെല്ലാം പൂര്‍ത്തികരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ചരക്കുസേവന നികുതി നടപ്പാക്കുന്നതിലെ സംസ്ഥാനങ്ങള്‍ക്കു നല്‍കേണ്ട നഷ്ടപരിഹാരത്തുകയ്ക്കുള്ള വായ്പ കേന്ദ്രം എടുക്കില്ലെന്നും അതതു സംസ്ഥാനങ്ങള്‍ വായ്പയെടുക്കണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്.
ഹലാല്‍ കശാപ്പ് നിരോധിക്കണമെന്ന ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. ജനങ്ങളുടെ ഭക്ഷണശീലങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് ജസ്റ്റിസ് എസ് കെ കൗള്‍ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ദുരുപയോഗം അനുവദിക്കില്ലെന്ന് ട്വിറ്റര്‍.
ഈജിപ്തിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശത്രുപക്ഷത്തുള്ള പ്രസ്ഥാനങ്ങളുണ്ടെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി. മുസ്‌ലിം ബ്രദര്‍ഹുഡിനെ പരാമര്‍ശിച്ചാണ് അല്‍ സിസിയുടെ പരാമര്‍ശം
പാക്കിസ്ഥാന്റെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്‌ഐ) പ്രസിദ്ധീകരിച്ച 20,000 ത്തോളം പുസ്തകങ്ങളുടെ അഫ്ഗാനിസ്ഥാന്റെ തെക്കന്‍ പ്രവിശ്യകളില്‍ വിതരണം ചെയ്തതായി കണ്ടെത്തി. പ്രാദേശിക അഫ്ഗാനികളെ ജിഹാദില്‍ ചേരാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
2020ലെ സാമ്ബത്തിക ശാസ്ത്ര നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു . അമേരിക്കന്‍ സാമ്ബത്തിക ശാസ്ത്രജ്ഞരായ പോള്‍ മില്‍ഗ്രോം,റോബര്‍ട്ട് വില്‍സണ്‍ എന്നിവരാണ് പുരസ്‌ക്കാരത്തിന് അര്‍ഹരായിരിക്കുന്നത്
കോവിഡ് മഹാമാരിയുടെ സമയം തനിക്ക് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായില്ലെന്ന കുറ്റസമ്മതവുമായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍.
മുന്‍ സോവിയറ്റ് റിപ്പബ്ലിക്കുകളായ അര്‍മീനിയയും അസര്‍ബൈജാനും റഷ്യയുടെ മധ്യസ്ഥതയില്‍ നഗര്‍ണോ കാരബാഖില്‍ വെടിനിര്‍ത്തലിനു സമ്മതിച്ചു.
കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ സബാഹിനെ സന്ദര്‍ശിച്ചു
ഭീകരര്‍ ബന്ദികളാക്കിയ ഏഴു ഇന്ത്യാക്കാരെ വിട്ടയച്ചു. ലിബിയയില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ ഏഴ് ഇന്ത്യക്കാരെയാണ് വിട്ടയച്ചത്.
കൊവിഡിനെതിരെ ക്ഷയരോഗത്തിനുള്ള ബാസിലസ് കാല്‍മെറ്റ്-ഗുറിന്‍ വാക്സിന്‍ പരീക്ഷിക്കാനൊരുങ്ങി ബ്രിട്ടന്‍.
നേപ്പാളി-ചൈന അതിര്‍ത്തി പരിശോധിക്കാന്‍ ഹുംല ജില്ലയിലെ നംഖ സന്ദര്‍ശിച്ച നേപ്പാളി കോണ്‍ഗ്രസ് സംഘത്തിന് നേരെ ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു
കായിക വാർത്തകൾ
ഐ പി എൽ: കൊൽക്കത്തയെ തകർത്ത് ബാംഗ്ലൂർ പോയന്റ് പട്ടികയിൽ ഒന്നാമത്
ഡല്‍ഹി ക്യാപിറ്റല്‍സന്‍റെ സീനിയര്‍ ഇന്ത്യന്‍ പേസ് ബോളര്‍ ഈഷാന്ത് ശര്‍മ്മ പരിക്കു മൂലം ഐപിഎല്ലില്‍ നിന്നും പുറത്ത്.
സിംബാബ്‍വേയ്ക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങള്‍ മുല്‍ത്താനില്‍ നിന്ന് മാറ്റി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന പരമ്പര റാവല്‍പിണ്ടിയിലേക്കാണ് മാറ്റിയത്.
ക്ലബ്ബിലെ പ്രക്ഷുബ്ധതയെക്കുറിച്ച് ‘അഞ്ചോ ആറോ മണിക്കൂര്‍’ സംസാരിക്കാമെന്ന് ബാഴ്‌സലോണ മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ബുസ്‌ക്വറ്റ്സ്
മുന്‍ ഇന്ത്യന്‍ ഫുട്ബാള്‍ ടീം ക്യാപ്ടന്‍ കാള്‍ട്ടണ്‍ ചാപ്മാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.
സെര്‍ജിയോ ലൊബെറൊ മുംബൈ സിറ്റി എഫ്സി പരിശീലകന്‍. 25 വര്‍ഷമായി പരിശീലകരംഗത്തുള്ള സ്പാനിഷുകാരന്‍ എഫ്സി ഗോവയുടെ ചുമതല വഹിച്ചിരുന്നു.