ഡെറാഡൂൺ: ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ വന്ന യുവാവിന്റെ നെറ്റിയിൽ താക്കോല്‍ കുത്തിയിറക്കി ഉത്തരാഖണ്ഡ് പോലീസ്. ഉദം സിംഗ് നഗര്‍ ജില്ലയിലെ രുദ്രപുരില്‍ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ വാഹന പരിശോധന നടത്തിക്കൊണ്ടിരിക്കുകയായിരുന്ന സിറ്റി യൂണിറ്റിലെ മൂന്ന് പോലീസുകാർ തടഞ്ഞു നിര്‍ത്തി.പിന്നീട് ബൈക്ക് യാത്രികരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ബൈക്കില്‍ നിന്നും താക്കോല്‍ തട്ടിപ്പറിച്ചെടുത്ത പോലീസ് താക്കോല്‍ യുവാവിന്റെ നെറ്റിയില്‍ കുത്തിയിറക്കുകയായിരുന്നു.