ഓസ്ട്രിയയെ വീഴ്ത്തി തുര്‍ക്കി ക്വാര്‍ട്ടറില്‍.

0
35
ബെർലിൻ: യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരന്നു തുർക്കിയുടെ ജയം.

ഇരട്ട ഗോളുകള്‍ നേടിയ മെറിഹ് ഡെമിറലിന്‍റെ മികവിലാണ് തുർക്കിയുടെ ജയം. ക്വാർട്ടറില്‍ നെതർലൻഡ്സാണ് തുർക്കിയുടെ എതിരാളികള്‍.

മത്സരത്തിന്‍റെ ഒന്നാം മിനിറ്റില്‍തന്നെ ഓസ്ട്രിയയെ ഞെട്ടിച്ചുകൊണ്ട് മെറിഹ് ഡെമിറല്‍ തുർക്കിക്കായി ഗോള്‍ നേടി. ഗോള്‍ വഴങ്ങിയതോടെ ഓസ്ട്രിയ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. സാബിറ്റ്സറും അർണാടോവിക്കും തുർക്കിക്ക് തലവേദന സൃഷ്ടിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ തുർക്കിയുടെ പ്രതിരോധനിരയെ ഭേദിക്കാൻ ഇവർക്കായില്ല.

രണ്ടാം പകുതിയിലും ഓസ്ട്രിയ ആക്രമണം തുടർന്നു. എന്നാല്‍ മികച്ച സേവുകളിലുടെ തുർക്കി ഗോളി ടീമിന്‍റെ രക്ഷകനായി. 59-ാം മിനിറ്റില്‍ കിട്ടിയ അവസരം മെറിക് ഡെമിറല്‍ ലക്ഷ്യത്തിലെത്തിച്ച്‌ തുർക്കിയുടെ ലീഡ് വർധിപ്പിച്ചു. ഇതോടെ ഓസ്ട്രിയ സമ്മർദത്തിലായി.

നിരന്തരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ 66-ാം മിനിറ്റില്‍ ഓസ്ട്രിയ ആശ്വാസ ഗോള്‍ കണ്ടെത്തി. പകരക്കാരനായി എത്തിയ മൈക്കല്‍ ഗ്രഗോറിറ്റ്സാണ് ഓസ്ട്രിയയ്ക്കായി ഗോള്‍ കണ്ടെത്തിയത്. പിന്നീട് സമനില ഗോളിനായി ഓസ്ട്രിയ പോരാടിയെങ്കിലും മികച്ച സേവുകളിലുടെ തുർക്കി ഗോളി ടീമിനെ വിജയത്തിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here