‘ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല’

0
76

കോഴിക്കോട്: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിനെ പരിഹസിച്ച് ടി സിദ്ദിഖ് എംഎൽഎ.

എന്തിനാ പോയത്..?
“ഒരു പപ്പടവും കൂടി ചോദിച്ചു, അതവന്മാർ തന്നില്ല..!!” എന്ന അടിക്കുറിപ്പോടെ വിഭവ സമൃദ്ധമായ ഭക്ഷണം പ്ലേറ്റിൽ നിറച്ചുവച്ചിരിക്കുന്ന ചിത്രമാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

മറ്റാർക്കും കിട്ടാത്ത പദവികൾ കോൺഗ്രസ് കെവി തോമസിന് വച്ചു നീട്ടിയപ്പോൾ പ്രസ്ഥാനത്തിന് വേണ്ടി ചോര നീരാക്കി പണിയെടുത്ത പ്രവർത്തകരെ വഞ്ചിക്കുകയാണ് ചെയ്തത് എന്ന തരത്തിലുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രവർത്തകർ ചെയ്യുന്നത്.

നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുമെന്ന് അറിയിച്ച കെവി തോമസ്, ഇടതുപക്ഷത്തിന് ഒപ്പമാണെങ്കിലും താൻ കോൺഗ്രസുകാരനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here